കൊടിയത്തൂർ: 'മതേതരത്വം സംരക്ഷിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക' എന്നീ സന്ദേശങ്ങളുയർത്തി ചെറുവാടി അഡ്വഞ്ചർ ക്ലബിൻെറ നേതൃത്വത്തിൽ ബുള്ളറ്റ് യാത്ര ആരംഭിച്ചു. മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, മൂന്നാർ എന്നിവിടങ്ങളിൽ യാത്രചെയ്ത് കോഴിക്കോട് ബീച്ചിൽ അവസാനിക്കും. പ്രധാന അങ്ങാടികളിൽ ലഘുലേഖ വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. യാത്രയുടെ ഫ്ലാഗ് ഓൺ മദ്റസ ബോർഡ് ചെയർമാൻ ഗഫൂർ സുരിയ നിർവഹിച്ചു. സി.ടി.സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മെംബർ കെ.വി. അബ്ദുറഹിമാൻ, അബ്ദുൽ മജീദ്, സി.വി.എം. കുട്ടി, അഷറഫ് കൊളക്കാടൻ, നിയാസ് ചേറ്റൂർ, ഗുലാം ഹുൈസൻ കൊളക്കാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.