ബേപ്പൂർ: ബി.സി റോഡ് ജങ്ഷനിലെ കടവരാന്തയിൽനിന്ന് മാധ്യമം പത്രെക്കട്ട് മോഷണം പോയി. ബേപ്പൂർ അങ്ങാടിയിലെ മാധ്യമം ഏജൻറ് നടുവട്ടം സ്വദേശി ശാകുന്തളം വീട്ടിൽ ധർമരാജിേൻറതാണ് പത്രക്കെട്ട്. ബേപ്പൂർ ഭാഗത്തേക്കുള്ള എല്ലാ പത്രങ്ങളുടെയും കെട്ടുകൾ സ്ഥിരമായി ഈ കടവരാന്തയിൽനിന്നാണ് ഏജൻറുമാർ വിതരണക്കാരെ ഏൽപിക്കാറുള്ളത്. ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് ഏജൻറും വിതരണക്കാരുമെത്തിയപ്പോഴാണ് കടവരാന്തയിൽ പത്രക്കെട്ട് മോഷണം പോയത് അറിഞ്ഞത്. ഇവിടെനിന്ന് സ്ഥിരമായി പത്രങ്ങൾ കളവ് പോകാറുണ്ടെന്ന് ഏജൻറുമാരും വിതരണക്കാരും പരാതിപ്പെട്ടു. പത്രക്കെട്ടുകളിൽനിന്ന് പത്തും പതിനഞ്ചും പേപ്പർ ചില ദിവസങ്ങളിൽ എടുത്തുകൊണ്ടുപോകാറുണ്ടെന്നും പറഞ്ഞു. റസിഡൻസുകളുടെ കൂട്ടായ്മ രൂപവത്കരിച്ചു ബേപ്പൂർ: മീഞ്ചന്ത റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തെ വട്ടക്കിണർ റസിഡൻസ് അസോസിയേഷൻ, റെയിൽവേ ഗേറ്റ് റസിഡൻസ് അസോസിയേഷൻ, റെയിൽ വ്യൂ റസിഡൻസ് അസോസിയേഷൻ, കോവിലകം റസിഡൻസ് അസോസിയേഷൻ എന്നിവർ ഒത്തുചേർന്ന് കൂട്ടായ്മ രൂപവത്കരിച്ചു. മീഞ്ചന്ത മേൽപാലത്തിനടിയിലെ പരസ്യ മദ്യ-മയക്കുമരുന്ന് വിൽപനയും ഉപയോഗവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ കെ. നജ്മ ഉദ്ഘാടനം ചെയ്തു. തിരുവച്ചിറ മോഹൻദാസ്, സൈനുദ്ദീൻ, ഭക്തവത്സലൻ, അബ്ദുൽ മജീദ്, ടി. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എം.പി.എം. ആരിഫ് സ്വാഗതവും മുഹമ്മദ് മദനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.