പാലിയേറ്റിവ് ധനസമാഹരണം

കടലുണ്ടി: സംസ്ഥാന പാലിയേറ്റിവ് വളൻറിയർ സംഗമത്തിൻെറ ധനസമാഹരണം കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ നാരായണൻ പുതുക്കുടി അധ്യക്ഷത വഹിച്ചു. വാസ്കോ സലാം നൽകിയ ആദ്യ ഫണ്ട് എം.എൽ.എ ഏറ്റുവാങ്ങി. എ.എം. കാസിം, ഡൽജിത് അണ്ടിപ്പറ്റ്, മുരളി മുണ്ടേക്കാട്ട്, എ.പി. വിനോദ്, ടി.എം. അബൂബക്കർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രദീപ്, ബ്ലോക്ക് അംഗം സി.എം. സതീദേവി എന്നിവർ സംസാരിച്ചു. ഉദയൻ കാർക്കോളി സ്വാഗതവും ബഷീർ പുളിക്കലകത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.