ബേപ്പൂർ പുലിമുട്ട് ബീച്ചിൽ പ്ലാസ്​റ്റിക് സെമിത്തേരി സ്ഥാപിച്ചു

ബേപ്പൂർ: പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് കടലിലും കരയിലും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിനായി േബപ്പൂർ ബീച്ചിൽ പ്രതീകാത്മക പ്ലാസ്റ്റിക് സെമിത്തേരി ഏർപ്പെടുത്തി. ബേപ്പൂർ പുലിമുട്ട് കടൽത്തീരത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് പ്രതീകാത്മകമായി ഒമ്പത് പ്ലാസ്റ്റിക് ശവ അറകൾ നിർമിച്ചത്. പ്ലാസ്റ്റിക് നിരോധനയജ്ഞത്തിൻെറ ഭാഗമായി പ്രവർത്തിക്കുന്ന വിദ്യാർഥികളും പരിസ്ഥിതിപ്രവർത്തകരുമാണ് ഈ ആശയത്തിനുപിന്നിൽ. കടലിൽ പാസ്റ്റിക് മാലിന്യം മൂലം വംശനാശം സംഭവിച്ച മത്സ്യങ്ങളുടെ പേര് ശവക്കല്ലറക്ക് മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നുമാസം പ്രതീകാത്മക പ്ലാസ്റ്റിക് ശവക്കല്ലറകൾ ബേപ്പൂർ ബീച്ചിൽ നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് രാജ്യത്തെ മറ്റു ബീച്ചുകളിലും ഇതുപോലുള്ള ബോധവത്കരണം സംഘടിപ്പിക്കും. സെമിത്തേരിയിൽ പുഷ്പം അർപ്പിച്ചു കലക്ടർ എസ്. സാംബശിവറാവു പരിപാടി ഉദ്ഘാടനം ചെയ്തു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി. അനിൽകുമാർ, കോസ്റ്റ്് ഗാർഡ് അസിസ്റ്റ്ൻറ് കമാൻഡർ ആർ. ഗിരീഷ് കുമാർ, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോക്ടർ പി.കെ. അശോകൻ, ജെല്ലി ഫിഷ് പ്രതിനിധി റിൻസി ഇഖ്ബാൽ, കെ.പി. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.