രാഹുൽഗാന്ധി എത്തി; എസ്​.പി.ജി സുരക്ഷയില്ലാതെ

വ്യാഴാഴ്ച രാവിലെ 10നാണ് ആദ്യ പരിപാടി മലപ്പുറം: സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി) സുരക്ഷയില്ലാതെ രാഹുൽഗാന്ധി ആദ്യമായി സംസ്ഥാനത്തെത്തി. സി.ആർ.പി.എഫ് സുരക്ഷ മാത്രമാണിപ്പോഴുള്ളത്. 28 വർഷമായി സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർക്കുണ്ടായിരുന്ന സുരക്ഷ നവംബർ എട്ടിന് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. ബുധനാഴ്ച രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹം വിശ്രമത്തിനായി കോഴിക്കോട്ടേക്ക് പോയി. വ്യാഴാഴ്ച രാവിലെ 10ന് കരുവാരകുണ്ടിലാണ് മലപ്പുറം ജില്ലയിലെ ആദ്യ പരിപാടി. ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യും. പിന്നീട് വാണിയമ്പലത്ത് വണ്ടൂർ നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗത്തിൽ സംബന്ധിക്കും. ഉച്ചക്ക് 12ന് എടക്കരയിൽ ഇന്ദിരാഗാന്ധി മെമോറിയൽ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. രണ്ടിന് നിലമ്പൂരിൽ നേതൃയോഗത്തിൽ പങ്കെടുത്ത് തിരുവമ്പാടിയിലേക്ക് പോകും. അവിടെ നിന്ന് കൽപറ്റയിലെത്തുന്ന രാഹുൽ ആറ്, ഏഴ് തീയതികളിൽ വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വയനാട് മീനങ്ങാടി ചോലയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന എം.ഐ. ഷാനവാസ് അനുസ്മരണ സമ്മേളനം, സർവജന സ്കൂൾ വിദ്യാർഥിനി ഷെഹ്ല ഷെറിൻെറ വീട് സന്ദർശനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. ഏഴിന് രാത്രി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങും. photo will get by 1030
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.