കുന്ദമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉണ്ടാക്കിയ നേട്ടങ്ങളെ ഒറ്റപ്പെട്ട സംഭവത്തിൻെറ പേരിൽ തമസ്കരിക്കരു തെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ. പടനിലം ജി.എൽ.പി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തം ഉണ്ടെങ്കിൽ നാട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നതിൻെറ തെളിവാണ് ചുരുങ്ങിയ കാലംകൊണ്ട് നിർമിച്ച പടനിലം ജി.എൽ.പി സ്കൂളിൻെറ മനോഹരമായ കെട്ടിടം. റോഡും കെട്ടിടവും മാത്രമല്ല ജല സംരക്ഷണവും വികസന പ്രവർത്തനങ്ങളാണെന്നും സ്കൂളിന് സമീപത്തൂകൂടി ഒഴുകുന്ന പുഴയുടെ ഭാഗം സംരക്ഷിക്കുന്നതിനും നാട്ടുകാരുടെ കൂട്ടായ്മ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷതവഹിച്ചു. സ്കൂൾ കെട്ടിട നിർമാണത്തിനു നേരത്തേ സർക്കാർ നൽകിയ 87 ലക്ഷം രൂപക്കു പുറമെ, മറ്റു പ്രവൃത്തികൾക്ക് 50 ലക്ഷം രൂപ കൂടി അനുവദിച്ചതായുള്ള എം.എൽ.എയുടെ പ്രഖ്യാപനത്തെ തിങ്ങിനിറഞ്ഞ സദസ്സ് ഹർഷാരവത്തോടെ എതിരേറ്റു. എം.കെ. രാഘവൻ എം.പി. പഞ്ചായത്ത് തല പദ്ധതി സമർപ്പിച്ചു. സ്കൂളിലേക്ക് നാട്ടുകാർ, പൂർവ വിദ്യാർഥികൾ, സ്ഥാപനങ്ങൾ എന്നിവർ നൽകിയ ഉപകരണങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഏറ്റുവാങ്ങി. പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജി മുപ്രമ്മൽ, യു.സി. രാമൻ, രജനി തടത്തിൽ, കെ.പി. കോയ, ടി.കെ. ഹിതേഷ് കുമാർ, വിനോദ് പടനിലം, ഷമീന വെള്ളക്കാട്ട്, യൂസുഫ് പടനിലം, കോഴിക്കോട് ഡി.ഡി വി.പി. മിനി തുടങ്ങിയവർ സംസാരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീന വാസുദേവൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ.സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.