നന്മണ്ട: ബാലുശേരി-നന്മണ്ട റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടർമാർ യൂനിഫോം ധരിക്കാത്തത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെയും നന്മണ്ട നരിക്കുനി റൂട്ടിലെയും ചില സ്വകാര്യ ബസുകളിലെ ന്യൂജെൻ കണ്ടക്ടർമാരാണ് യൂനിഫോം ധരിക്കാതെ ടീ ഷർട്ടുമായി കണ്ടക്ടർ തൊഴിലെടുക്കുന്നത്. ബസിൽ കയറുന്ന യാത്രക്കാരാവട്ടെ ടിക്കറ്റ് ആരിൽ നിന്നും എടുക്കണമെന്നറിയാതെ കുഴങ്ങുന്നു. ട്രാഫിക്ക് പൊലീസിൻെറയൊ, ഗതാഗതവകുപ്പിൻെറയൊ പരിശോധന ഇല്ലാത്തതാണ് ഇത്തരം തൊഴിലെടുക്കുന്നവർക്ക് അംഗീകൃത വസ്ത്രം ധരിക്കുന്നതിൽ നിന്നും പിന്മാറാനുള്ള സാഹചര്യമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.