കോഴിക്കോട്: പൊതുവിതരണശൃംഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആൾകേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിേഷധിച്ചു. പൊതുവിതരണമേഖല സ്വകാര്യവത്കരിച്ചാൽ കേരളത്തിലെ 4.9 ലക്ഷം ന്യായവില ഷോപ്പുകളാണ് സ്വകാര്യ സ്ഥാപനത്തിനു കീഴിലാവുക. റേഷൻ സംവിധാനം തകരും. ഇത് കേരളത്തിൽ പട്ടിണി തിരിച്ചുവരുന്നതിനിടയാകും. ഇതിനെതിരെ റേഷൻ വ്യാപാരികൾ നവംബർ നാലിന് രാജ്ഭവനു മുന്നിൽ ഉപവസിക്കുമെന്ന് ജനറൽ സെക്രട്ടറി ടി. മുഹമ്മദലി അറിയിച്ചു. ഡിസംബർ മൂന്നിന് വ്യാപാരികളുടെ പാർലമൻെറ് മാർച്ചും നടക്കും. കേരളത്തിന് ജനസംഖ്യാ അടിസ്ഥാനത്തിൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുക, റേഷൻ മേഖല സ്വകാര്യ കുത്തകകൾക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, മണ്ണെണ്ണ ഉൾപ്പെടെയുള്ളവ വെട്ടിക്കുറക്കുന്നത് നിർത്തുക, വ്യാപാരികൾക്കും സഹായികൾക്കും ഇ.എസ്.െഎ അനുവദിക്കുക, വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാർലമൻെറ് മാർച്ച് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.