വേളം: പഞ്ചായത്തിലെ പതിനാറാം വാർഡ് കാക്കുനി മാങ്ങാട്ട്കുന്ന് കുടിവെള്ള പദ്ധതിക്ക് ബൈത്തുസ്സകാത്ത് വേളം ചാപ് റ്ററിൻെറ നേതൃത്വത്തിൽ പുതിയ മോേട്ടാർ സ്ഥാപിച്ചു. നാൽപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പദ്ധതിയുടെ മോേട്ടാർ കേടായതിനാൽ മാസങ്ങളായി ഇവിടെ കുടിവെള്ളം മുടങ്ങിയിരുന്നു. 62,000 രൂപ ചെലവഴിച്ചാണ് പുതിയ മോേട്ടാർ സ്ഥാപിച്ചത്. മോേട്ടാർ കൈമാറ്റ ചടങ്ങ് ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. ഇ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം. ഗോപാലൻ, എം.എ. കുഞ്ഞബ്ദുല്ല, താര റഹീം, വി.വി. സുമതി, എം. കേളു, പി.കെ. അഷ്റഫ്, എം. സുനി, കൊടുമയിൽ മുഹമ്മദലി, ടി. നൗഫൽ, പി.എം. അഷ്റഫ്, എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.