വാണിമേൽ: വിലങ്ങാട് ആലിമൂലയിൽ ഉരുൾപൊട്ടലിൽ നാലുപേർ മരിക്കാനിടയായ സാഹചര്യത്തിൽ ഖനന പ്രവർത്തനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ നടന്ന വിലങ്ങാട് ആലിമൂലയും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കമ്പനികളുടെ പേരിൽ നൂറുക്കണക്കിന് ഏക്കർ ഭൂമിയിൽ കരിങ്കൽ ഖനനം നടത്താനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. നാലുപേരുടെ ജീവൻ അപഹരിച്ച ഉരുൾപൊട്ടൽ അധികാരികളുടെ കണ്ണുതുറപ്പിക്കണം. ചിറ്റാരിയിൽ ഖനനം ആരംഭിച്ചാൽ ഒരു മഹാദുരന്തത്തെയാണ് നാട് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയപാർട്ടികൾ വിഷയത്തിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കണമെന്നും ചിറ്റാരി കരിങ്കൽ ഖനനത്തിനെതിരെ ബഹുജന പ്രക്ഷോഭം രൂപപ്പെടണമെന്നും സമരത്തിൽ വെൽഫെയർ പാർട്ടി മുമ്പന്തിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് സാധ്യമായ മുഴുവൻ സഹായങ്ങളും വെൽഫെയർ പാർട്ടി ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിന്‍കര, സംസ്ഥാന സമിതിയംഗം പി.സി. ഭാസ്കരന്‍, ജില്ല മണ്ഡലം പഞ്ചായത്ത് നേതാക്കളായ ടി.കെ. മാധവന്‍, മുസ്തഫ പാലാഴി, കളത്തില്‍ അബ്ദുൽ ഹമീദ്, പി.കെ. ബഷീര്‍, സി.വി. ഹമീദ് ഹാജി, സി.കെ. മൊയ്തു, കൾചറൽ ഫോറം ഖത്തർ ജനറൽ സെക്രട്ടറിമാരായ സാദിഖ് ചെന്നാടന്‍, മുഹമ്മദ് റാഫി, പ്രവാസി ദുൈബ പ്രതിനിധി പി.പി. സാദിഖ്, സി.എച്ച്. തസ്നീം അലി തുടങ്ങിയവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.