തറോപ്പൊയിലിൽ ദുരിതാശ്വാസ ക്യാമ്പ് കെ.മുരളീധരൻ സന്ദർശിച്ചു

ആയഞ്ചേരി: തറോപ്പൊയിൽ റഹ്മാനിയാ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കെ. മുരളീധരൻ സന്ദർശിച്ചു. പ്രദേശത ്തെ കോതുരുത്തി, എലത്തുരുത്തി, വാളാഞ്ഞി, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലുള്ള 25 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നത്. മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ, സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, കണ്ണോത്ത് ദാമോദരൻ, മൂസ കൊയമ്പ്ര, മൻസൂർ എടവലത്ത്, സത്യൻ കടിയങ്ങാട്, വിശ്വൻ, ബാബുവാളാഞ്ഞി, എ.കെ.ഷാജി തുടങ്ങിയവർ മുരളീധരൻെറ കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.