ചെറുവണ്ണൂരിലെ പ്രളയബാധിതർ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക്

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലെയും ആളുകൾ ബുധനാഴ്ച വീടുകളിലേക്ക് പോയി. വെള്ളം കയറിയ വീടുകൾ കഴിഞ്ഞ ദിവസം ജനകീയ കൂട്ടായ്മയിലൂടെ ശുചീകരിച്ചിരുന്നു. ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് വീട്ടിലേക്ക് പോകുമ്പോൾ അവശ്യസാധനങ്ങളും കൈമാറിയിരുന്നു. ആവള, പെരിഞ്ചേരി കടവ്, വട്ടക്കുനി, വെണ്ണാറോട്, പുത്തൂർ കടവ്, പടിഞ്ഞാറക്കര, വിയ്യംഞ്ചിറ, തെക്കുംമുറി തുടങ്ങിയ പ്രദേശങ്ങളിലെ 800 വീടുകളിൽ വെള്ളം കയറിയിരുന്നു. ആവള യു.പി. സ്കൂളിലെ ക്യാമ്പിൻെറ സമാപനം ഗ്രാമപഞ്ചായത്ത് വൈസ് പഞ്ചായത്ത് നഫീസ കൊയിലോത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.ബി. ബിനീഷ്, വാർഡ് മെംബർ കെ.എം. ശോഭ, എം. കുഞ്ഞമ്മദ്, വില്ലേജ് പ്രതിനിധി ചന്ദ്രൻ, ക്യാമ്പ് കോഓഡിനേറ്റർ പി. ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.