കോരപ്പുഴപാലത്തിെൻറ തടയണ മാറ്റി

കോരപ്പുഴപാലത്തിൻെറ തടയണ മാറ്റി എലത്തൂർ: കോരപ്പുഴപാലത്തിൻെറ തടയണ ഭാഗികമായി മാറ്റി. പുതിയ പാലം നിർമിക്കുന്ന തിൻെറ ഭാഗമായി നിർമിച്ച തടയണമൂലം അടിയൊഴുക്ക് തടസ്സപ്പെട്ട് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായെന്ന പ്രതിഷേധത്തെ തുടർന്നാണ് ഞായറാഴ്ച വൈകീട്ട് തടയണ ഭാഗികമായി പൊളിച്ചത്. കലക്ടറുടെ ഉത്തരവിനെ തുടർന്ന് ദ്രുതകർമസേന മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് പൊളിച്ചുനീക്കിയത്. ശേഷിക്കുന്ന ഭാഗം തിങ്കളാഴ്ച പൊളിച്ചുനീക്കും. പാലം നിർമിക്കുന്നതിനുവേണ്ടി തെങ്ങുകുറ്റികൾ നാട്ടി ചളിനിറച്ചാണ് തടയണ നിർമിച്ചത്. ഒഴുക്കു തടസ്സപ്പെെട്ടന്നും വെള്ളം പ്രദേശത്ത് പൊങ്ങുകയാണെന്നും കാണിച്ച് ശനിയാഴ്ച ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു. പാലത്തിൻെറ പണി പുരോഗമിക്കുന്ന മുറക്ക് വീണ്ടും തടയണ നിർമിക്കും. ഡെപ്യൂട്ടി കലക്ടർമാരായ ഹിമ, ബൈജു, പി.ഡബ്ല്യു.ഡി ചീഫ് എക്സിക്യുട്ടിവ് എൻജിനീയർ വിനയരാജ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.