ഈ വർഷവും അവർ ക്യാമ്പിൽതന്നെ

പേരാമ്പ്ര: ഒരു വലിയ കൂട്ടുകുടുംബത്തെ പോലെയായിരുന്നു അവർ കഴിഞ്ഞവർഷം ക്യാമ്പിൽ കഴിഞ്ഞിരുന്നത്. ഒരാഴ്ചയിലധികമു ള്ള സഹവാസം അവരെ വല്ലാത്ത സ്നേഹ ബന്ധത്തിലാക്കി. ക്യാമ്പ് അവസാനിപ്പിച്ച് പോകുമ്പോൾ പലരും വിതുമ്പുകപോലും ചെയ്തു. എന്നാൽ, ഈ വർഷവും അവരെ വീണ്ടും പഴയ ക്യാമ്പുകളിലെത്തിച്ചിരിക്കുകയാണ് പ്രളയം. ചെറുവണ്ണൂർ പഞ്ചായത്തിലെ പല ക്യാമ്പുകളിലും കഴിഞ്ഞ വർഷെത്തക്കാൾ കൂടുതൽ ആളുകൾ എത്തിയിട്ടുണ്ട്. വീട്ടിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചവർ ഒരുവിധം വീടെല്ലാം നന്നാക്കി വരുേമ്പാഴാണ് വീണ്ടും മഴയെത്തിയത്. വെള്ളം വീടുകളിൽനിന്ന് ഇറങ്ങിയിട്ടുണ്ടെങ്കിലും ശുചീകരണം വെല്ലുവിളി ഉയർത്തുകയാണ്. പലരുെടയും കിണർ ഉൾപ്പെടെ ജലസ്രോതസ്സുകൾ മലിനമായി. ഇതെല്ലാം വൃത്തിയാക്കി വീടണയാൻ ഇനിയും ദിവസങ്ങളെടുക്കും. ക്യാമ്പുകളിൽ സൗകര്യങ്ങളൊരുക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ ശ്രമിക്കുന്നുണ്ട്. പേരാമ്പ്ര മണ്ഡലത്തിലെ പ്രധാന ക്യാമ്പുകൾ മന്ത്രി ടി.പി. രാമകൃഷ്ണൻ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് സ്കൂളിലും ചെറുവണ്ണൂർ പഞ്ചായത്തിലെ തെക്കുംമുറി, വെണ്ണാറോട്, ആവള എന്നിവിടങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളാണ് മന്ത്രി സന്ദർശിച്ചത്. എല്ലാ ക്യാമ്പുകളിലും റവന്യൂ അധികൃതരുടെ സാന്നിധ്യം മന്ത്രി ഉറപ്പുവരുത്തി. ക്യാമ്പിൽ കഴിയുന്നവരെ പരിശോധിച്ച് മരുന്നുകൾ ലഭ്യമാക്കാൻ മന്ത്രി ബന്ധപ്പെട്ട ആരോഗ്യ വകുപ്പധികൃതർക്ക് നിർദേശം നൽകി. വീടൊഴിയേണ്ടിവന്ന കുടുംബങ്ങളുടെ കന്നുകാലികൾക്ക് ചികിത്സ ഉറപ്പാക്കാൻ മന്ത്രി വെറ്ററിനറി ഡോക്ടർമാരെ ചുമതലപ്പെടുത്തി. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി, എൻ.എസ്.എസ് യൂനിറ്റുകൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും ക്യാമ്പിൽ മന്ത്രി ഏറ്റുവാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറുമാർക്ക് കൈമാറി. കോടേരിച്ചാൽ കുവൈറ്റ് കമ്മിറ്റി, ശ്രദ്ധ പാലിയേറ്റീവ് എന്നിവർ ശേഖരിച്ച പുതപ്പുകളും പായകളും കെ.വി. ലത്തീഫിൽനിന്ന് മന്ത്രി ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.