തിരുവമ്പാടി -ഓമശ്ശേരി റോഡിൽ വെള്ളക്കെട്ട്​ തുടരുന്നു

തിരുവമ്പാടി: മൂന്നുദിവസം തിരുവമ്പാടി ടൗണിലേക്കുള്ള ഗതാഗതം മുടങ്ങാൻ കാരണം പ്രധാന പൊതുമരാമത്ത് റോഡിലെ വെള്ളക് കെട്ട്. തിരുവമ്പാടി -ഓമശ്ശേരി റോഡിൽ ഊർപ്പിൽ വെള്ളക്കെട്ട് പതിവാണ്. ഇരുവഴിഞ്ഞിപ്പുഴ കവിഞ്ഞാണ് തോട്ടത്തിൻകടവ് അങ്ങാടിക്കടുത്ത ഊർപ്പിൽ 100 മീറ്ററോളം നീളത്തിൽ വെള്ളംപൊങ്ങുന്നത്. ഒന്നര മീറ്റർ ഉയരത്തിൽ റോഡ് ഉയർത്തിയാൽ വെള്ളം കയറുന്നതിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുെട പക്ഷം. തിരുവമ്പാടിയിൽനിന്നും യാത്രാമാർഗമില്ലാതായപ്പോൾ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതുപോലും ദുഷ്കരമായി. ചില സന്നദ്ധ പ്രവർത്തകർ എത്തിച്ച തോണിയിലായിരുന്നു യാത്രക്കാരെ ഊർപ്പ് റോഡിൽ അക്കരെയെത്തിച്ച് ഓമശ്ശേരി, കോഴിക്കോട് ഭാഗത്തേക്ക് വഴിയൊരുക്കിയത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള ഊർപ്പ് റോഡ് മുക്കം നഗരസഭ പരിധിയിലാണ്. പ്രളയത്തെ തുടർന്ന് കഴിഞ്ഞവർഷം ജോർജ് എം. തോമസ് എം.എൽ.എ പൊതുമരാമത്ത് അധികൃതർക്കൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു. 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് അധികൃതർ തയാറാക്കിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.