ഓമശ്ശേരി: പ്രളയ ദുരിതബാധിതരുടെ കണ്ണീരൊപ്പി വിവിധ സംഘടനകൾ. വയനാട് മേപ്പാടി പുത്തുമല, നിലമ്പൂർ കവളപ്പാറ, കോഴിക് കോട് കൊടിയത്തൂർ, മുക്കം, ചാത്തമംഗലം എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. സിനർജി, കർമ്മ, സേവന, ഫ്രാറ്റേണിറ്റി തുടങ്ങിയ സംഘടനകളാണ് ഈ പ്രദേശങ്ങളിൽ സേവന രംഗത്തുള്ളത്. മേപ്പാടിയിലെ പുത്തുമലയിൽ മൃതദേഹം ഉൾപ്പടെ സംഘം കണ്ടെടുത്തിട്ടുണ്ട്. ദുരിത ബാധിതർക്ക് വിതരണം ചെയ്യുന്നതിനായി വസ്ത്രമുൾെപ്പടെ അവശ്യ സാധനങ്ങളുമായാണ് സംഘങ്ങൾ പുറപ്പെടുന്നത്. ആരോഗ്യ പരിശോധനക്കായി ഡോക്ടർമാരുടെ സന്നദ്ധ സംഘവും മലയോരമേഖലയിൽ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.