നന്മണ്ട: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കുറ്റിക്കുരുമുളക് കർഷകൻെറ മതിൽ ഇടിഞ്ഞു. പൊയിൽത്താഴം പുളിക്കൂൽ മീത്തൽ പ് രഭാകരൻ നായരുടെ വീടിനോടു ചേർന്ന ചെങ്കൽ മതിലും സൻെറ് കണക്കിന് ഭൂമിയിലെ കുറ്റിക്കുരുമുളക് കൃഷിയും പച്ചക്കറി കൃഷിയുമാണ് നശിച്ചത്. 200ലേറെ കുറ്റിക്കുരുമുളക് തൈകളും ഒട്ടേറെ പച്ചക്കറിച്ചട്ടികളും മണ്ണിനടിയിലായി. കുറ്റിക്കുരുമുളക് കർഷകനായി അറിയപ്പെടുന്ന പ്രഭാകരൻ നായർ തൈ ഉൽപാദനത്തോടൊപ്പം വിപണന രംഗത്തും സജീവമാണ്. കഴിഞ്ഞ പ്രളയത്തിലും പ്രഭാകരൻ നായരുടെ മതിൽ തകരുകയും കുരുമുളക് കൃഷി നശിക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിരുന്നു. ഒരു ധനസഹായവും അന്ന് ലഭിച്ചിരുന്നില്ല. ഇത്തവണ മതിൽ ഇടിഞ്ഞതിലും ഒരു ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.