പ്രളയ ദുരിതത്തിൽ കൈത്താങ്ങായവർക്ക് സ്നേഹാദരം

ഫറോക്ക്: പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ തോണിയുമായി വന്ന് സഹായിച്ച ചാലിയം, മാറാട് എന്നിവിടങ്ങളില െ മത്സ്യത്തൊഴിലാളികളെയും ട്രോമകെയർ അംഗങ്ങളെയും ഫറോക്ക് പൊലീസ് സ്റ്റേഷൻ ഏരിയ െറസിഡൻറ്സ് മോണിറ്ററിങ് കമ്മിറ്റി ക്യൂ.ആർ.ടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ ഉദ്ഘാടനവും കിറ്റ് വിതരണവും നിർവഹിച്ചു. എസ്.ഐ സുബൈർ എൻ അധ്യക്ഷത വഹിച്ചു. എസ്.ഐ മുരളീധരൻ കെ, മോണിറ്ററിങ് കമ്മിറ്റി കൺവീനർ അബ്ദുൽ റഷീദ് പി.സി, ഹിഫ്സു റഹ്മാൻ വി, അംജത് എ.കെ, രജനി കെ.ടി, വാസു കൊല്ലിയേടത്ത്, സന്തോഷ് എടത്തൊടി, കബീർ കോടമ്പുഴ, അസ്കർ കളത്തിങ്ങൽ, കുഞ്ഞാലൻകുട്ടി പി.സി, ഗഫൂർ മണലൊടി, നസീർ പെരുമുഖം , ഫഹദ് പി.ടി, ഹർഷാദ് കെ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.