പുതുപ്പാടി: നാലു ദിവസമായി പുതുപ്പാടി പഞ്ചായത്തിലെ പുറ്റംകുന്ന് കോളനിയുടെ ഭാഗമായുള്ള 10 വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച കാറ്റിൽ വൈദ്യുതിതൂൺ ചരിഞ്ഞതു മൂലമാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. പുതുപ്പാടി സെക്ഷൻ ഓഫിസിൽനിന്നു 200 മീറ്റർ ദൂരത്താണ് തൂൺ ചരിഞ്ഞത്. ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തൂണിന് സ്റ്റേ വയർ സ്ഥാപിക്കാനുള്ള സംവിധാനമൊരുക്കിയാലേ കണക്ഷൻ നൽകാൻ പറ്റൂ എന്ന നിലപാടിലാണ് സെക്ഷൻ ഓഫിസ് അധികൃതർ. സംസ്ഥാനത്ത് ദുരിതബാധിതപ്രദേശങ്ങളിൽ കെ.എസ്.ഇ.ബി ജീവനക്കാർ അർപ്പണബോധത്തോടെ പ്രവർത്തിക്കുമ്പോഴാണ് പുതുപ്പാടി സെക്ഷൻ ഓഫിസിന് നോക്കെത്തുംദൂരത്ത് 10 കുടുംബങ്ങൾ ഇരുട്ടിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.