കോഴിക്കോട്: ജില്ലയില്‍ . റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, വേതനം എല്ലാ മാസവും 10നുള്ളില്‍ നല്‍കുക, പഞ്ചസാരയുടെ കമീഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്. ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷൻെറ ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് ധര്‍ണ കോർപറേഷന്‍ കൗണ്‍സിലര്‍ പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി അഷ്‌റഫ്, പുതുക്കോട്ട് രവീന്ദ്രന്‍, എ. ഭാസ്‌കരന്‍, പി. അരവിന്ദന്‍, കെ.പി. ബാബു, വി.പി മുകുന്ദന്‍, എം.പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.