പേരാമ്പ്ര: സേവ് കുറ്റ്യാടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴയാത്രയിൽ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യ ൂനിറ്റ് പങ്കാളികളായി. കുറ്റ്യാടി ചുരത്തിൽ വാളാംതോട് മുതൽ പൂതംപാറ വരെ സംഘടിപ്പിച്ച മഴയാത്രയിലാണ് വിദ്യാർഥികൾ പങ്കെടുത്തത്. പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന യാത്ര ഫ്ലാഗ് ഓഫ് കർമം പി.ടി.എ വൈസ് പ്രസിഡൻറ് സി.പി. ഹമീദ് നിർവഹിച്ചു. പ്രോഗ്രാം ഓഫിസർ പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ മെംബർ റസാഖ് കരിമ്പിപ്പൊയിൽ, ശിവദാസൻ, കെ.എം. ഷാമിൽ, പൂജ, ജുനു ഫാത്തിമ, അജോ, സഫ്‌വാൻ, ദേവമിത്ര, സഫാദ്, അനന്യ, ഹാഫിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.