കാർഗിൽ വിജയദിനം ആഘോഷിച്ചു

നടുവണ്ണൂർ: കാർഗിൽ ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ജി.എം.എൽ.പി സ്കൂളിൽ കാർഗിൽ വിജയദിനം ആഘോഷിച്ചു. കാർഗിലിൽ വീരമൃ ത്യു വരിച്ച ധീര ജവാന്മാരോടുള്ള ആദരസൂചകമായി മെഴുകുതിരി തെളിയിച്ച് ഇന്ത്യയുടെ രൂപം നിർമിച്ചത് ശ്രദ്ധേയമായി. വാർഡ് മെംബർ അഷ്റഫ് മങ്ങര ഉദ്ഘാടനം ചെയ്തു. കാർഗിൽ വിജയത്തിൽ പങ്കെടുത്ത ജവാൻ അശോകൻ കോട്ടൂർ മുഖ്യാതിഥിയായിരുന്നു. നുഴഞ്ഞുകയറ്റക്കാർക്കെതിരെ കാർഗിലിൽ നടന്ന പോരാട്ടത്തിൽ കാൽപാദം നഷടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. അശോകൻ കോട്ടൂരിനെ വാർഡ് മെംബർ പെന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ ഇ. മുരളീധരൻ, മുഹമ്മദ് നവാസ്, എ.എം. ലൂസി, പി. ഉഷ, ഇ.കെ. ശശിധരൻ, ബാബു കോട്ടൂർ, കെ. മുബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT