നന്മണ്ട: റൂറൽ ജില്ല വനിത സെല്ലും നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് യൂനിറ്റും ചേർന്ന് വിദ്യാർഥിനികൾക്കായി സ്വയംരക്ഷാ പരിശീലനം ആരംഭിച്ചു. പരിശീലനം പ്രധാന അധ്യാപകൻ അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി ഓഫിസർ കെ. ഷിബു, കെ. സഹദേവൻ, ബീന എന്നിവർ സംസാരിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.വി. ഷീജ, എൻ. ഷിജിന എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും അനുഭവിക്കേണ്ടിവരുന്ന ചൂഷണങ്ങളും ആക്രമണങ്ങളും ചെറുക്കാൻ പെൺകുട്ടികളെ ശാരീരികമായും മാനസികമായും സജ്ജരാക്കുന്ന പരിപാടി ജനമൈത്രി പൊലീസിൻെറ ഭാഗമായാണ് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.