പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം

ഉള്ള്യേരി: പഞ്ചായത്തിലെ മുഴുവൻ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഒറവിൽ ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ നിർവഹിച്ചു. സി.കെ. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച ഒറവിൽ സ്കൂളിലെ പൂർവ വിദ്യാർഥികളെ ബാലുശ്ശേരി എ.ഇ.ഒ എം. രഘുനാഥൻ ഉപഹാരം നൽകി അനുമോദിച്ചു. കെ.കെ. അബ്ദുല്ല, ചന്ദ്രിക പൂമഠത്തിൽ, പി. ഷാജി, ബിന്ദു കളരിയുള്ളതിൽ, സുജാത നമ്പൂതിരി, രവീന്ദ്രൻ ആലങ്കോട്, കെ.പി. ബാബു, എം. പ്രകാശൻ, കെ.വി. ബ്രജേഷ് കുമാർ, പി. രാജീവൻ, എം. അബ്ദുല്ല, ബാലകൃഷ്ണൻ നായർ, എൻ.എ. ഹാജി, വി. വിന്ധ്യ എന്നിവർ സംസാരിച്ചു. കെ.ടി. രാജീവൻ സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT