സംവരണം അട്ടിമറിക്കാൻ ഗൂഢാലോചന

കൊടുവള്ളി: സാമൂഹിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കാൻ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ചിതംബരേഷ് സംവരണത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയതെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ പറഞ്ഞു. ഹൈകോടതി ജഡ്ജിയുടെ പ്രസ്താവനയോട് രാഷ്ട്രീയ പാർട്ടികൾ കുറ്റകരമായ മൗനം പാലിക്കുകയാണ്. ലോക് താന്ത്രിക് ജനതാദൾ കൊടുവള്ളി നിയോജക മണ്ഡലം കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് ആവിലോറ രവി അധ്യക്ഷ്യത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. ആർ.എൻ. രഞ്ജിത്ത്, വൈസ് പ്രസിഡൻറ് ടി.പി. ഗോപാലൻ, കെ.ടി. സുനിൽ, എം.എ. സിദ്ദീഖ്, ബേബി മഞ്ചേരി, എം.സി. ബാബു, വി.പി. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT