മാലിന്യം തള്ളൽ: പൊറുതിമുട്ടിയ നാട്ടുകാർ ഉറക്കമൊഴിച്ച് കാവലിൽ

മീഞ്ചന്ത: ആശ്രമം ബസ്സ്റ്റോപ്പിന് സമീപത്തെ മാലിന്യം തള്ളുന്നതിനെതിരെ െറസിഡൻസ് അസോസിയേഷൻ ഉറക്കമൊഴിച്ച് കാവല ിൽ. രാമകൃഷ്ണ മിഷൻ ആശ്രമത്തിന് മുൻവശം പാതയോരത്ത് രാത്രി ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലും മാലിന്യം നിറച്ച ചാക്കുകൾ എറിഞ്ഞ് രക്ഷപ്പെടുന്നവരെ ൈകയോടെ പിടികൂടാൻ ആശ്രമം ദേശരക്ഷാ സമിതി െറസിഡൻസ് അസോസിയേഷൻ പ്രവർത്തകരാണ് കാവലിരിക്കുന്നത്. പ്രസിഡൻറ് അബ്ദുറഹ്മാൻ, സെക്രട്ടറി അബൂബക്കർ കിയാറ്റിൽ, ട്രഷറർ രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കാവൽ സംഘത്തിന് പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടറുടെയും പന്നിയങ്കര ഹെൽത്ത് ഇൻസ്പെക്ടറുടെയും പൂർണ പിന്തുണയുമുണ്ട്. ആശ്രമം എച്ച്.എസ് സ്കൂൾ, സ്വകാര്യ ട്യൂഷൻ സൻെറർ, നമസ്കാര പള്ളി, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയുടെ സമീപത്തായുള്ള മാലിന്യം തള്ളൽ വൻ ആരോഗ്യ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മാലിന്യങ്ങൾ നായ്ക്കൾ വലിച്ചുകൊണ്ടുപോകുന്നതിനാൽ തൊട്ടടുത്ത ഇടവഴികൾ വൃത്തിഹീനമാകുന്നു. മൂന്നുദിവസമായി പാതയോരത്ത് മാലിന്യം കൊണ്ടിടുന്നവരെ കൈയോടെ പിടിച്ച് അവരെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിക്കുകയും താക്കീത് നൽകുകയും ചെയ്തുവരുകയാണ്. കോർപറേഷൻ മുമ്പ് ശേഖരിച്ച മാലിന്യം മാസങ്ങളോളം നീക്കം ചെയ്യാതിരുന്നതാണ് പുറമേനിന്ന് മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുന്നതിന് കാരണമായതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT