കൊടുവള്ളി: കരുവൻപൊയിൽ ഗവ. ഹൈസ്കൂളിൽ 'സയൻസ് മിറാക്കിൾ' സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എ പ്ലസ് ക്ലബിൻെറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കോഓഡിനേറ്ററും അധ്യാപകനുമായ യു.പി. അബ്ദുൽ നാസർ ക്ലാസെടുത്തു. മാജിക്കിലൂടെ സയൻസിലെ വസ്തുതകൾ കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചതിനാൽ പരിപാടി ആകർഷകവും ശ്രദ്ധേയവുമായിരുന്നു. ക്ലബ് കൺവീനർ എം. ഹാജറ, എൻ.കെ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.