മുക്കം: ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയും കോഴിക്കാട് സിജിയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ 'ടീൻ ബീറ്റ്സി'ൻെറ രണ്ടാം ബാച്ചിലേക്ക് പ്രവേശന പരീക്ഷ നടത്തി. ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിൽ നടന്ന പരീക്ഷയിൽ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മഹല്ല് പ്രവർത്തന പരിധിയിൽ താമസിക്കുന്ന ഏഴാം ക്ലാസുകാർക്ക് മാത്രമാണ് ഈ ദീർഘകാല പരിശീലന പദ്ധതിയിൽ പ്രവേശനം നൽകിയത്. മഹല്ല് പ്രസിഡൻറ് കെ. സുബൈർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സുബൈദ പള്ളിയാളി, ജുഹൈന ശഹീർ, താഹിറ പുൽപറമ്പ്, ശിബിന ചേന്ദാംകുന്ന്, ഒ. സഫിയ, ടി.കെ. ജുമാൻ, ജിഹാദ് യാസിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.