ജില്ല ക്ഷേമനിധി ശിൽപശാല

കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് (കെ.പി.പി.എ) ജില്ല കമ്മിറ്റി ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാന ഫാര്‍മസ ി കൗണ്‍സില്‍ വൈസ് പ്രസിഡൻറ് ടി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നവീന്‍ലാല്‍ പാടിക്കുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രവീണ്‍, ജില്ല സെക്രട്ടറി എന്‍. സിനീഷ്, കെ.എം. സുനില്‍ കുമാര്‍, മഹമൂദ് മൂടാടി, പി.വി. റാസിയ, ടി.വി. ഗംഗാധരന്‍, എ. ശ്രീശന്‍, എം. ജിജീഷ് എന്നിവര്‍ സംസാരിച്ചു. ജില്ല ക്ഷേമനിധി എക്‌സി. ഓഫിസര്‍ പി. ലത, അഡി. ലേബര്‍ ഓഫിസര്‍ എം.എം. രാജന്‍, ഫാര്‍മസി കൗണ്‍സില്‍ മുന്‍ മെംബര്‍ ജയന്‍ കോറോത്ത് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT