കോൺഗ്രസ്​ നേതാവ്​ വിഖെ പാട്ടീൽ നിയമസഭാംഗത്വം രാജിവെച്ചു;

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ വിഖെ പാട്ടീൽ നിയമസഭാംഗത്വം രാജിവെച്ചു. പാട്ടീൽ കോ ൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നേക്കുെമന്ന അഭ്യൂഹങ്ങൾക്കിടെയാണ് എം.എൽ.എ സ്ഥാനം രാജിവെച്ചത്. ഏതാനും എം.എൽ.എമാർക്കൊപ്പം ബി.ജെ.പി പാളയത്തിലെത്തുന്ന പാട്ടീലിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പാട്ടീലിൻെറ മകൻ സുജയ് പാട്ടീൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട് ബി.ജെ.പി സ്ഥാനാർഥിയായി അഹ്മദ്നഗർ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചിരുന്നു. സുജയ് പാർട്ടി വിട്ട ഉടൻ പാട്ടീൽ പ്രതിപക്ഷ നേതൃസ്ഥാനവും ഒഴിഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.