കോഴിക്കോട്: 30 ദിവസത്തെ വ്രതത്തിലൂടെ നേടിയ ആത്മവിശുദ്ധി നിലനിർത്തിയാവണം വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കേണ്ടതെ ന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പെരുന്നാൾ സേന്ദശത്തിൽ പറഞ്ഞു. റമദാനിനെ വേണ്ടവിധം പരിഗണിച്ച വിശ്വാസികൾക്കുള്ള ആഘോഷമാണ് പെരുന്നാൾ. നമുക്ക് ചുറ്റുമുള്ളവരിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഈ ദിനം ഉപയോഗിക്കണം. പെരുന്നാള്‍ സന്തോഷം ചുറ്റുവട്ടങ്ങളിലുള്ള പട്ടിണിപ്പാവങ്ങള്‍ക്കും നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുമ്പോഴാണ് വിശ്വാസിയുടെ ഈദാഘോഷം പൂര്‍ണമാകുന്നതെന്നും കാന്തപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.