കൊയിലാണ്ടി നഗരസഭക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡി​െൻറ അവാർഡ്

കൊയിലാണ്ടി നഗരസഭക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിൻെറ അവാർഡ് കൊയിലാണ്ടി: പരിപാലന രംഗത്ത് കൊയിലാണ്ടി നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻെറ ഹരിതം അവാര്‍ഡ് ലഭിച്ചു. ലക്ഷം രൂപയാണ് അവാർഡ് തുക. ജൂണ്‍ അഞ്ചിന് തിരുവനന്തപുരത്തു നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡ് സമ്മാനിക്കും. ഗൃഹമാലിന്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലും അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. മാലിന്യ സംസ്‌കരണത്തിന് ക്ലീന്‍ -ഗ്രീന്‍ പദ്ധതി പ്രകാരം നിരവധി പ്രവര്‍ത്തനങ്ങൾ നഗരസഭ ചെയ്യുന്നുണ്ട്. എല്ലാ വാര്‍ഡുകളിലും ഖരമാലിന്യം ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ സംവിധാനമുണ്ട്. മാലിന്യം ഉറവിടങ്ങളില്‍തന്നെ സംസ്‌കരിക്കാന്‍ വീടുകളില്‍ റിങ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോ ബിന്നുകള്‍ എന്നിവ സ്ഥാപിച്ചു. തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് നഗരമാലിന്യവും സംസ്‌കരിക്കുവാന്‍ നടപടിയെടുത്തു. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനും പുനരുപയോഗം നടത്തുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.