മാവൂർ: മണന്തലക്കടവ് റോഡിലെ വാടകമുറിയിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ അഞ്ചുപേരെ മാവൂർ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് രഹസ്യവിവരത്തെതുടർന്ന് ഇവരെ പിടികൂടിയത്. സൈനുൽ ആബിദ്, ജിഷ്ണു, അശ്വന്ത്, ഹരികൃഷ്ണൻ, രാഹുൽ എന്നിവരാണ് കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ പൊലീസിൻെറ പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടു. ഈദ്ഗാഹ് മാവൂർ സി.ഐ.ടി.യു ഗ്രൗണ്ട്: സംയുക്ത ഈദ്ഗാഹ്, റഫീഖ് മദനി എരഞ്ഞിമാവ് - 7.45 പെരുന്നാൾ കിറ്റ് വിതരണം മാവൂർ: സൗത്ത് അരയങ്കോട് മുസ്ലിം റിലീഫ് കമ്മിറ്റി ഏർപ്പെടുത്തിയ പെരുന്നാൾ കിറ്റ് വിതരണം വെള്ളലശ്ശേരി മഹല്ല് ഖത്തീബ് അബൂബക്കർ യമാനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. പി.വി. അബൂബക്കർ, പി. അബ്ദുറസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതവും മുസ്തഫ മങ്ങാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.