യുവാക്കള്‍ സാഹോദര്യ സന്ദേശ വാഹകരാകണം -വിസ്ഡം യൂത്ത്

പൊക്കുന്ന്: ഇസ്ലാം സാഹോദര്യവും സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന മതമാണെന്നും വര്‍ഗീയതയും തീവ്രവാദവും ഇസ്ലാം നിരാകരിച്ച ആശയങ്ങളാണെന്നും വിസ്ഡം യൂത്ത് പൊക്കുന്നിൽ സംഘടിപ്പിച്ച യുവപഥം തര്‍ബിയ്യത്ത് സംഗമം അഭിപ്രായപ്പെട്ടു. യുവത്വം: കടമയാണ്, കലാപമല്ല എന്ന പ്രമേയത്തിലാണ് റമദാനി‍ൻെറ ഭാഗമായി യുവപഥം സംഘടിപ്പിച്ചത്. മാനവികതയുടെ മഹത്ത്വം ഉദ്ഘോഷിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഐ.എസ് പോലുള്ളവയെ ഇസ്ലാമിക സമൂഹം പ്രാമാണികമായി തള്ളിക്കളഞ്ഞതാണ്. വ്യക്തികളുടെ അവകാശത്തിനുമേല്‍ നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങളെ അംഗീകരിക്കാനാവില്ലെന്നും സംഗമം ചൂണ്ടിക്കാട്ടി. വിസ്ഡം യൂത്ത് സംസ്ഥാന ജന.സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഷമീർ മാത്തറ അധ്യക്ഷതവഹിച്ചു. സക്കീർ സലഫി ബാലുശ്ശേരി, ഫൈസൽ ഒളവണ്ണ, ജംഷീർ കിണാശ്ശേരി, അസ്ലം കൊമ്മേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.