ഫറോക്ക്: രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും 'ചേഞ്ച് ആൻഡ് ചലഞ്ച്' യുവകൂട്ടായ്മയും സംയുക്തമായി കോടമ്പുഴ കള്ളിവളവിൽ സംഘടിപ്പിച്ച സ്നേഹസംഗമം ഇഫ്താർ മീറ്റ് പ്രദേശവാസികളുടെ മതസൗഹാർദ വിരുന്നായി മാറി. ഫറോക്ക് പൊലീസ് സബ് ഇൻസ്പെക്ടർ എൻ. സുബൈർ, കോടമ്പുഴ ജുമുഅത്ത് പള്ളി പ്രതിനിധികൾ, മുള്ളാശ്ശേരി ക്ഷേത്രകമ്മിറ്റി പ്രതിനിധികൾ, നഗരസഭ കൗൺസിലർമാരായ കെ. അബ്ദുൽ ഫൈസൽ, കെ. സുരേഷ്, കള്ളിയിൽ റഫീഖ്, ടി. അബ്ദുൽ റസാഖ് എന്നിവരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഇഫ്താർ സ്‌നേഹ സംഗമത്തിൽ പങ്കെടുത്തു. സമദ് പുൽപറമ്പിൽ, കെ.പി. പോക്കർകുട്ടി, പി. മഹ്സും, കെ.പി. അസ്കർ അലി, എം.പി. നസീർ, കള്ളിയിൽ മുഹമ്മദലി, കെ.എം. ഫാറൂഖ്, എം.കെ. അൻവർ, ടി.കെ. അഷറഫ്, എം.കെ. മുഹമ്മദ്, ബാബു പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.