കടലുണ്ടിയിൽ സൗജന്യമായി ഇഷ്​ടവസ്ത്രം തെരഞ്ഞെടുക്കാം

കടലുണ്ടി: ആവശ്യക്കാർക്ക് സൗജന്യമായി ഇഷ്ടവസ്ത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കുകയാണ് 'ആശ്വാസം' കടലുണ്ടിയുടെ പ്രവർത്തകർ. ന്യൂനതകളില്ലാത്തതും പുത്തൻ മാറാത്തതുമായ വസ്ത്രങ്ങൾ ശേഖരിച്ച് റെഡിമെയ്ഡ് കടകളിലെപ്പോലെയാണ് ആശ്വാസം ഷോപ്പിൽ ക്രമീകരണം. കൊച്ചുകുട്ടികൾ മുതൽ ഏത് പ്രായക്കാർക്കും അനുയോജ്യവസ്ത്രങ്ങൾ ഇവിടെ വന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് കൊണ്ടുപോകാം. വ്യക്തികളിൽനിന്നും കടകളിൽനിന്നും വസ്ത്രങ്ങൾ പ്രവർത്തകർ വന്ന് ശേഖരിക്കും. ഉപയോഗിച്ചതാണെങ്കിൽ കേട് പാടില്ലാത്തതും അലക്കിത്തേച്ചതുമായിരിക്കണം. കടലുണ്ടി യൂനിറ്റി ബിൽഡിങ്ങിലാണ് ആശ്വാസം ഷോപ്പ്. ആശ്വാസം ചാരിറ്റബ്ൾ ട്രസ്റ്റ് നേതൃത്വത്തിലെ സൗജന്യ വസ്ത്രാലയത്തിൻെറ ഉദ്ഘാടനം അഡോർ എക്സിക്യൂട്ടിവ് ഡയറക്ടർ നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു. ആശ്വാസം കോഓഡിനേറ്റർ ഫൈസൽ തയ്യിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. ബിച്ചിക്കോയ, സാംസ്കാരിക പ്രവർത്തകൻ അനിൽ മാരാത്ത്, ഹോപ്ഷോർ സ്പെഷൽ സ്കൂൾ ഡയറക്ടർ നജ്മുൽ മേലാത്ത്, ചാലിയം അർബൻ സൊസൈറ്റി പ്രസിഡൻറ് സി.വി. ബാവ, എ.കെ. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. യൂനുസ് കടലുണ്ടി സ്വാഗതവും ടി.കെ. ഹിദായത്ത് നന്ദിയും പറഞ്ഞു. സംരംഭത്തിലേക്ക് വസ്ത്രങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നവർക്ക് 9895675477 നമ്പറിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.