നരിക്കുനി: പുല്ലാളൂർ റിപ്പബ്ലിക് ഗ്രന്ഥശാലയും ചെന്താരകലാവേദിയും ചേർന്ന് സംഘടിപ്പിച്ച കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. കോഴിക്കോട് സർവകലാശാലയിൽനിന്ന് ലൈബ്രറി സയൻസിൽ ഡോക്ടറേറ്റ്് നേടിയ കെ.കെ.സജ്നക്കും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുമുള്ള ഉപഹാരങ്ങൾ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി.പങ്കജാക്ഷൻ വിതരണം ചെയ്തു. പു.ക.സ കക്കോടി മേഖല വൈസ് പ്രസിഡൻറ്. പി. ഒമർ, പയറ്റാത്ത് ചന്ദ്രൻ, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ പി.പി. മോഹനൻ, പി.കെ. സജീവൻ, ഡോ.കെ.കെ. സജ്ന, ജെ.എസ്. അഖിന, അരുണിമ ദാസ്,മാജിദ ടി. സായന്ദ് രാജ്, മുഹമ്മദ് ഷമിൽ, എസ്. ഗായത്രി, ഗൗതം ജെ. മനോജ്, ഭാഗ്യശ്രീ പങ്കജ് എന്നിവർ സംസാരിച്ചു. ഇ.എം. പ്രമിലാഷ് സ്വാഗതവും വി. വേലായുധൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.