ചങ്ങാതിക്കൂട്ടം പരിശീലനക്കളരി ആരംഭിച്ചു

ചേളന്നൂർ: യുവകലാസാഹിതി ചേളന്നൂർ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ . ഒരു വർഷം നീളുന്ന കളരിയുടെ ഉദ്ഘാടനം യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഡോ. മുരളീകൃഷ്ണൻ നിർവഹിച്ചു. നാടകം, നാടൻ പാട്ട്, വ്യക്തിത്വ വികസനം, ചിത്രകല, നൃത്തം, സംഗീതം, സാഹിത്യം തുടങ്ങിയ പരിശീലനക്കളരി കുട്ടികളിൽ വ്യക്തിത്വ വികാസം, സാമൂഹികബോധം, പഠന പുരോഗതി, കലാ-സാഹിത്യ അഭിരുചി എന്നിവ വളർത്തിയെടുക്കുന്നതിനാണ്. യൂനിറ്റ് പ്രസിഡൻറ് ബാബു എടവന അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, എലത്തൂർ മേഖല പ്രസിഡൻറ് ഉണ്ണിക്കൃഷ്ണൻ കാളിൽ, സെക്രട്ടറി ചേളന്നൂർ പ്രേമൻ, സുരേന്ദ്രൻ, സീമ എന്നിവർ സംസാരിച്ചു. എൽ.എസ്.എസ്, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. യൂനിറ്റ് സെക്രട്ടറി ബിജു എം.ടി സ്വാഗതവും യു.ജി രമേഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കളിയും നാടകവും എന്ന വിഷയത്തിൽ നാടക പ്രവർത്തകനായ ഷിബു മുത്താട്ട് ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.