കുരുവട്ടൂർ: മണ്ണിട്ട് വയൽ നികത്തുന്നത് തഹസിൽദാർ തടഞ്ഞു. കുരുവട്ടൂർ ഒന്നാം വാർഡിൽ ഡിസ്പെൻസറി റോഡിലെ വയൽ മണ്ണിട്ട് നികത്തുന്നതാണ് തഹസിൽദാർ ഇ. അനിതകുമാരി തടഞ്ഞത്. പഞ്ചായത്തിൽ വയൽനികത്തൽ വ്യാപകമാണെന്ന പരാതി നിലനിൽക്കെയാണ് ഒഴിവുദിവസമായ ഞായറാഴ്ച വയൽ നികത്തിയത്. വില്ലേജ് ഓഫിസിൽ ഇതുസംബന്ധിച്ച് പരാതി ഏറുകയാണ്. വയൽ നികത്തുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ട തഹസിൽദാർ സ്ഥലരേഖകൾ ഹാജരാക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടു. മണ്ണ് നീക്കം ചെയ്യിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.