പാറമ്മൽ: ജില്ല ലൈബ്രറി കൗൺസിലിൻെറ നേതൃത്വത്തിൽ അഞ്ച് ദിവസങ്ങളിലായി പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ സംഘടിപ്പിച്ച ബാലവേദി നാടക ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ട പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലക്ക് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസ് ഉപഹാരം നൽകി. ക്യാമ്പ് അംഗങ്ങൾക്കുള്ള ഉപഹാരം വാഴയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥും വ്യവസായ പ്രമുഖൻ സി. അഹമ്മദും ചേർന്ന് വിതരണം ചെയ്തു. ക്യാമ്പ് വിശേഷങ്ങളുടെ വാർത്തപത്രിക 'കർട്ടൻെറ' പ്രകാശനം ക്യാമ്പ് ഡയറക്ടർ മനോജ് നാരായണൻ, ടി.കെ. സുനിൽ കുമാറിന് നൽകി നിർവഹിച്ചു. ദാസൻ മംഗലത്ത്, എ. രാധ, സത്യനാഥ് രാമനാട്ടുകര, ജ്യോതിക കൃഷ്ണ, ഇ.പി. പവിത്രൻ, പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.