കോഴിക്കോട്: നഗരത്തിൻെറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കല്ലുത്താൻകടവ് കോളനിവാസികളുടെ നഗരജീവിതത്തിന് അറുതി വരുത്താൻ കോർപറേഷൻ തയാറാവണമെന്ന് ദലിത് ലീഗ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ദലിത് ലീഗ് പ്രസിഡൻറ് യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.എം. സുേരഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.സി. ശ്രീധരൻ, സി.ബി. ശ്രീധരൻ, കൃഷ്ണൻ എളേറ്റിൽ, എൻ. രാജൻ ബാബു, അശോകൻ കൊടുവള്ളി, കെ.സി. ജയൻ, അനിൽ വെള്ളയിൽ, സി.കെ. ബാലകൃഷ്ണൻ, സുരേഷ് മാവുർ, ധർമ്മരാജൻ, സരോജിനി ഓമശ്ശേരി, വിനോദ് പുനത്ത്, ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.