ഒാടകളിലെ മാലിന്യം നീക്കും; ബഹുജന പങ്കാളിത്തത്തോടെ ബൈപാസ്​ ​ശുചീകരിക്കും

കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണം ഉൗർജിതമാക്കാനും മേയ് 11, 12 തീയതികളിൽ ശുചീകരണയജ്ഞം ആചരിക്കാനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. സന്നദ്ധ സംഘടനകളെയും ബഹുജനങ്ങളെയും പെങ്കടുപ്പിച്ച് ഇൗ ദിവസങ്ങളിൽ കോഴിക്കോട് ബൈപാസിൽ കേന്ദ്രീകൃത ശുചീകരണം നടത്തുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മേയർ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി. ജനവാസ മേഖലയല്ലെന്നത് മുൻനിർത്തി കാറുകളിലെത്തിയാണ് ബൈപാസിൽ മാലന്യം തള്ളുന്നത്. ഇത് അവസാനിപ്പിക്കും. ഇവിടെ കർശന നിരീക്ഷണം ഏർപ്പെടുത്തും. 75 വാർഡുകളിലേക്കായി ഒാടയിലെ മണ്ണുനീക്കലിനടക്കം 66 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നഗരത്തിലെ വലിയ ഒാടകളിലെ മണ്ണും മാലിന്യവും നീക്കി ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിന് കഴിഞ്ഞവർഷം ഒരുകോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ ചെലവാക്കാനുള്ള 35 ലക്ഷം രൂപയുടെ പ്രവൃത്തി ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഒാപറേറ്റിവ് സൊൈസറ്റി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒാരോ വാർഡുകളിലേക്കും 20,000 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും തുക ലഭ്യമാകാൻ ൈവകിയാലും ശുചീകരണ പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തണമെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞു. കടൽത്തീരവും ശുചീകരിക്കണം, ഇളനീർ തൊണ്ടുകൾ കടലോരത്ത് തള്ളുന്നത് തടയണം, ശുചീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണം, ജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കാൻ നടപടി വേണം, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന കർശനമാക്കണം, പുല്ലൂന്നി തോട് ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണം, ഒ ാടകളിൽ കക്കൂസ് മാലിന്യം തള്ളുന്നത് തടയണം തുടങ്ങിയ കാര്യങ്ങൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൗൺസിലർമാരായ അഡ്വ. സി.െക. സീനത്ത്, പി. കിഷൻചന്ദ്, മുഹമ്മദ് ഷമീൽ, കെ.എം. റഫീഖ്, എം.പി. രാധാകൃഷ്ണൻ, ഇ. പ്രശാന്ത് കുമാർ, കെ. കൃഷ്ണൻ, ടി. അനിൽകുമാർ, അഡ്വ. പി.എം. നിയാസ്, ആയിഷബി പാണ്ടികശാല, കെ. നിർമല, ബീന രാജൻ, െക. നിഷ തുടങ്ങിയവർ സംസാരിച്ചു. inner box..... മുന്നൊരുക്ക പ്രവർത്തനങ്ങൾ: -വാർഡ് തല സാനിറ്റേഷൻ യോഗങ്ങൾ ഉടൻ പൂർത്തിയാക്കും. -മേയ് 11, 12 തീയതികളിൽ മുഴുവൻ വാർഡുകളിലും ശുചീകരണം നടത്തും, പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കും. -ഒാടകളിലെ മാലിന്യം നീക്കൽ വേഗത്തിലാക്കും. -വാർഡുതല ശുചീകരണത്തിന് കൗൺസിലർമാർ നേതൃത്വം നൽകും. -ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പ്രത്യേക പരിശോധന നടത്തും. -ഒാടകളിൽനിന്ന് വാരുന്ന മണ്ണ് നഗരസഭയുടെ മീഞ്ചന്തയിലെ സ്ഥലത്തേക്ക് മാറ്റും. -എല്ലാ അർബൻ െസൻററുകളിലും ഉടൻ േഡാക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കും. -എല്ലാ ഡിസ്പെൻസറികളിലും മരുന്നുകളുണ്ടെന്ന് ഉറപ്പാക്കും. -എല്ലാ മാസവും കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. -കക്കൂസ് ടാങ്കിൻെറ വൻെറ് പൈപ്പുകളിൽ നെറ്റ് െകട്ടുന്നുണ്ടെന്നും വിടവുകൾ അടക്കുന്നതായും ഉറപ്പാക്കും. -ഹാർബർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. -പകർച്ചവ്യാധി മേഖലകളിൽ പ്രത്യേക മാപ്പിങ് നടത്തും. -പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. -പകർച്ചവ്യാധി പ്രതിരോധം ഉൗർജിതമാക്കും. എലിവിഷം, െകാതുകിൻെറ ലാർവയെ നശിപ്പിക്കുന്നതിന് ടെമിഫോസ്, പൈരിത്ര്യം, ബാസിലസ് തുറിഞ്ചിൻസിസ് എന്നിവയും ഇവ തളിക്കുന്നതിനാവശ്യമായ പമ്പുകൾ, പാർ സ്പ്രെയർ എന്നിവയും വാങ്ങിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.