പാശ്ചാത്യൻ ജീവിതരീതി പുണരാനുള്ള വ്യഗ്രത അപകടകരം -ജിഫ്​രി തങ്ങൾ

മാവൂർ: കുത്തഴിഞ്ഞ പാശ്ചാത്യൻ ജീവിതരീതി പുണരാൻ വ്യഗ്രത കാട്ടുന്നത് അപകടകരമാണെന്നും ആധുനിക കാലത്ത് വേഷത്തിൻെ റ പേരിൽ യാഥാസ്ഥിതികത്വം ആരോപിക്കുന്നവരെ കരുതിയിരിക്കണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് മാവൂരിൽ സംഘടിപ്പിച്ച ആറാമത് റമദാൻ പ്രഭാഷണത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അബൂബക്കർ ഫൈസി മലയമ്മ അധ്യക്ഷത വഹിച്ചു. 'ജാഗ്രത: നിഷിദ്ധ സമ്പാദ്യങ്ങൾ' എന്ന വിഷയത്തിൽ അൻവർ മുഹ്യുദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.