കത്തുന്ന വേനലിലും പണ്ടാരചാലിയിൽ കൃഷി സമൃദ്ധി

പന്തീരാങ്കാവ്: വരണ്ടുണങ്ങുന്ന വേനൽച്ചൂടിലും പെരുമണ്ണ 12ാം വാർഡിലെ പണ്ടാരചാലിയിൽ കുളിർമയുള്ള കാഴ്ചയാണ്. കൊയ് ത്തും മെതിയുമായി നെൽവയലും അതിനിടയിൽ പച്ചക്കറി വിളകളുമായി പെരുമണ്ണയുടെ അവശേഷിക്കുന്ന വയലുകളിലൊന്നായ ചാലിയിൽ ഈ വേനലിലും പച്ചപ്പ് മാറുന്നില്ല. കളിമണ്ണെടുത്തും മണ്ണിട്ട് നികത്തിയും മറ്റു വയലുകൾ 'പറമ്പുകളായി' മാറുമ്പോഴും വർഷത്തിൽ രണ്ടുതവണ നെൽകൃഷിയും പച്ചക്കറി കൃഷിയുമിറക്കുന്ന വയലുകളിലൊന്നാണിത്. കൈപ്പ, ഇളവൻ, വെള്ളരി, വെണ്ട, ചീര, പടവലം, വാഴ മുതലായവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. രണ്ടു വർഷമായി സമീപത്തുതന്നെ നെല്ലും മീനും കൃഷിയിറക്കിയിരുന്നു. ഇതിനായി കെട്ടിനിർത്തിയ വെള്ളമാണ് കടുത്ത വേനലിലും ഇവർക്ക് ജലസേചന സൗകര്യമൊരുക്കുന്നത്. മോട്ടമ്മൽ സാമി, നെല്ലിയോട്ട് കണ്ടൻ, കുറുങ്ങോട്ടുമ്മൽ ഇസ്മായിൽ, മൂന്നാം തൊടി ശിവദാസൻ, ഏറാം കുളങ്ങര രാജു, ചിറ്റ്യേടത്ത് ശ്രീധരൻ തുടങ്ങിയവരാണ് സ്ഥിരമായി കൃഷി നടത്തുന്നത്. ഗ്രാമപഞ്ചായത്തിൻെറയും കൃഷിഭവൻെറയും സഹകരണവുമുണ്ട്. ജൈവകൃഷി രീതിയാണിവർ പിന്തുടരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.