സർക്കസ്​ 'താരങ്ങൾ' ആരോഗ്യപരിശോധനക്കായി ആശുപത്രിയിൽ

കോഴിക്കോട്: സർക്കസ് കൂടാരത്തിൽ മിന്നുംപ്രകടനങ്ങൾ കാഴ്ചവെക്കുന്ന മൃഗങ്ങളെ ആരോഗ്യ പരിശോധനകൾ നടത്തി. നടക്കാവി ൽ നടക്കുന്ന ജംബോ സർക്കസിൽ അഭ്യാസപ്രകടനങ്ങൾ കാട്ടി കാണികളുടെ കൈയടിനേടുന്ന മൃഗങ്ങളെയാണ് കഴിഞ്ഞ ദിവസം ആരോഗ്യപരിശോധനക്കായി ജില്ല മൃഗാശുപത്രിയിൽ എത്തിച്ചത്. മൂന്ന് ഒട്ടകത്തെയും രണ്ടു കുതിരയെയുമാണ് പരിശോധനക്കായി കൊണ്ടുവന്നത്. ഓരോ വർഷം കൂടുമ്പോൾ ഇവക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിൻെറ ഭാഗമായാണ് പരിശോധന നടന്നതെന്നും മൃഗങ്ങൾക്ക് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഡോ. കെ.എസ്. സജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.