കോഴിക്കോട്: കേബ്ള്‍ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറും കെ.സി.എല്‍ പ്രഥമ ചെയര്‍മാനുമായ എൻ.എച്ച ്. അന്‍വറിൻെറ ഓർമക്കായുള്ള പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന് എം.പി. വീരേന്ദ്രകുമാര്‍ സമ്മാനിച്ചു. ടൗണ്‍ഹാളില്‍ അഡ്വ. എസ്.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എൻ.പി. രാജേന്ദ്രന്‍, മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ്, കേബ്ള്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് കെ. വിജയകൃഷ്ണൻ, അബൂബക്കര്‍ സിദ്ദീഖ്, സി.പി. അബ്ബാസലി, കെ. ഗോവിന്ദന്‍, പ്രവീൺ മോഹൻ, പി.പി. സുരേഷ്‌കുമാര്‍ എന്നിവർ സംസാരിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം ബിനു ദാമോദരൻ, എസ്. സെല്‍വരാജ് എന്നിവര്‍ ഏറ്റുവാങ്ങി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍ സ്വാഗതവും എം. മന്‍സൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.