അഞ്ചു വയസ്സുകാരൻ ചികിത്സസഹായം തേടുന്നു

മുക്കം: മജ്ജക്ക് സാരമായ രോഗം ബാധിച്ച അഞ്ച് വയസ്സുകാരൻ ചികിത്സ സഹായം തേടുന്നു. മുത്താലത്തെ തുങ്ങപുറത്തെ ഷമീം- റ ംല ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീഫാണ് വിദഗ്ധ ചികിത്സക്ക് സന്മനസ്സുള്ളവരുടെ സഹായം തേടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു ചികിത്സ നടത്തിവന്നത്. ഇതേ തുടർന്ന് മുഹമ്മദ് ഹനീഫിൻെറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കയാണ്. 12 ലക്ഷത്തിലേറെ രൂപ ചികിത്സക്ക് ചെലവ് വരും. തീർത്തും നിർധനരായ കുടുംബത്തിന് ഇത്രയും വലിയ തുക സ്വരൂപിക്കൽ വളരെ പ്രയാസമാണ്. ചികിത്സക്ക് വാർഡ് കൗൺസിലർ ഹമീദ് അമ്പലപ്പറ്റ, ടി.പി. ഉണ്ണി മോയി ഹാജി എന്നിവർ രക്ഷാധികാരികളായും മണിപ്ര മൊയ്തീൻ ഹാജി ചെയർമാനായും പൊയിലിൽ അസ്സയിൻ മാസ്റ്റർ കൺവീനറായും വാപ്പാഞ്ചേരി അസീസ് ട്രഷററായും കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. .........................................................................................................MUHAMMED HANEEF, A/C No38338811721, SBI MUKKAM Branch. IFSC CODE SBI NO O10708. MOIDHEEN HAJE THOONGAMPURAM MAHALLE GENERAL SECRETARY 9605635873, T.P UNNIMOYI HAJE 9846429414..............................................................................................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.