ആയഞ്ചേരി: വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ക്യാപ്റ്റനും ഒ.കെ. ഇബ്രാഹിം, ടി. ഹാഷിം വടകര ഉപനായകരായും നയിച്ച കലാ സഞ്ചാരം വാഹനപ്രചാരണ ജാഥ ആയഞ്ചേരിയിൽ സമാപിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്തു. കാട്ടിൽ മൊയ്തു അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, കെ.കെ. ഹമീദ്, കണ്ണോത്ത് ദാമോദരൻ, മൻസൂർ എടവലത്ത്, എ.പി. മുനീർ, പി. അബ്ദുറഹ്മാൻ, കേളോത്ത് ഇബ്രാഹിം ഹാജി, പി. ജാഫർ, ജാഥ ഡയറക്ടർ എൻ.കെ. ഇബ്രാഹീം, കോഒാഡിനേറ്റർമാരായ ഏരത്ത് അബൂബക്കർ ഹാജി, ഹസൻ ചാലിൽ, കെ.എം.സി.സി നേതാക്കളായ സിറാജ് ജാതിയേരി, മഹ്റൂഫ് വെള്ളികുളങ്ങര, നൗഷാദ് കാളിയത്ത്, അബ്ദുല്ല ചേലക്കാട്, ഹുസൈൻ പുതുപ്പണം, എം.പി. അശ്റഫ്, പി.കെ. ജമാൽ, പി.കെ. മുഹമ്മദ്, ഹാരിസ് കോമത്ത്, സാദിഖ് ചെറുമോത്ത്, കെ.പി. റസാക്ക്, നാസർ കണ്ണൂക്കര, ജാഥ ക്യാപ്റ്റൻ ഇബ്രാഹീം മുറിച്ചാണ്ടി എന്നിവർ സംസാരിച്ചു. കലാജാഥ ടീം ഒരുക്കിയ വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.