നാദാപുരം: കത്തുന്ന വെയിലിൽ കനാൽ തുറന്നത് ആശ്വാസവും ആഹ്ലാദവുമായി. വേനൽച്ചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ കുറ്റ്യാടി ജലസേചന കനാൽ തുറന്നതോടെ കുളിക്കാനും അലക്കാനുമടക്കം ദൂരദിക്കുകളിൽനിന്നടക്കം ആളുകൾ എത്തിത്തുടങ്ങി. ചൂട് കൂടിയതോടെ കനാൽ പരിസരത്തെ കിണറുകൾ അടക്കം വറ്റിയിരുന്നു. എന്നാൽ, കനാലിലൂടെ ജലമൊഴുക്ക് സുഗമമായതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിൽ ആവശ്യത്തിന് വെള്ളമെത്തി. കുറ്റ്യാടി കനാലിൻെറ ഭാഗമായ അരൂർ, ചേരാപുരം, തുലാറ്റുനട, തണ്ണീർപന്തൽ, കക്കംവെള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കനാലുകളോട് ചേർന്ന് കൃഷി പതിവായിരുന്നു. കനാൽ വെള്ളം എത്താൻ വൈകിയത് കർഷകരെ ബാധിച്ചിരുന്നു. കനാലിൽ മതിമറന്ന് കുട്ടികൾ നീന്തിത്തുടിക്കുന്ന കാഴ്ചയാണ് പലയിടത്തുമുള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ നേരേത്തതന്നെ ശുചീകരിച്ചതിനാൽ ശുദ്ധവെള്ളമാണ് ഒഴുകുന്നത്. മുതുവടത്തൂർ ഭാഗത്ത് കനാൽ വെള്ളം തടസ്സപ്പെട്ട നിലയിലാണ്. തണ്ണീർപന്തൽ, കുനിങ്ങാട് വഴിയാണ് ഇവിടെ വെള്ളമെത്തേണ്ടത്. നാട്ടുകാർ നിരവധി തവണ ഇറിഗേഷൻ വകുപ്പിന് പരാതി നൽകിയിട്ടും വെള്ളമെത്തിക്കാൻ നടപടികളുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.