അപകടഭീഷണിയുയർത്തിയ 'സ്വാഗതം' ബോർഡ്​ മാറ്റി

ബേപ്പൂർ: ബേപ്പൂരിലെ റോഡരികിൽ അപകട ഭീഷണിയുയർത്തിയ കോഴിക്കോട് സിറ്റി ട്രാഫിക്കിൻെറ 'സ്വാഗതം' ബോർഡ് മാറ്റിസ്ഥാ പിച്ചു. ബേപ്പൂരിൽനിന്ന് കോഴിക്കോട്ടേക്കു പോകുന്ന യാത്രക്കാർക്ക് സ്വാഗതമേകിക്കൊണ്ടാണ് സിറ്റി ട്രാഫിക് റോഡരികിൽ ബോർഡ് സ്ഥാപിച്ചിരുന്നത്. ബോർഡ് അപകടഭീഷണിയുയർത്തുന്നത് 15ന് 'മാധ്യമം' വാർത്തയാക്കിയിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ ബേപ്പൂർ സബ് ഇൻസ്പെക്ടർ റനീഷ് കെ. ഹാരിസ് ട്രാഫിക് അധികാരികൾക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ഹാർബർ റോഡ് ബസ്സ്റ്റോപ്പിനു സമീപം ബോർഡ് മാറ്റിസ്ഥാപിച്ചത്. ബോർഡിൻെറ ഇരുമ്പുകാലുകൾക്ക് ഉയരവും കൂട്ടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.